എം.ജി സര്‍വകലാശാല വി.സി നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എം.ജി സര്‍വകലാശാല വി.സി ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ബാബു സെബാസ്റ്റ്യയന് മതിയായ യോഗത്യയില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്.

യു.ജി.സി നിയമം അനുസരിച്ച് വി.സിയാവാന്‍ സര്‍വകലാശാല തലത്തില്‍ പത്ത് വര്‍ഷത്തെ അധ്യാപക സേവനം ആവശ്യമാണ്. എന്നാല്‍ ബാബു സെബാസ്റ്റ്യന് ഈ യോഗ്യതയില്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ബാബു സെബാസ്റ്റ്യനെ നിയമിച്ച സെലക്ഷന്‍ കമ്മിറ്റിയുടെ രൂപവത്കരണത്തിലും അപാകമുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യവും ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

മൂഴിക്കുളം സ്വദേശി ടി.ആര്‍ ഗോപകുമാറാണ് വി.സി നിയമനത്തെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. 2014ലാണ് ബാബു സെബാസ്റ്റിയന്‍ എം.ജി സര്‍വകലാശാലയില്‍ വി.സിയായി ചുമതലയേറ്റത്.

പത്ത് വര്‍ഷത്തെ സര്‍വകലാശാല അധ്യാപക സേവനത്തിന് പകരം സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സേവനം അനുഷ്ടിച്ച കാര്യമാണ് ബാബു സെബാസ്റ്റ്യന്‍ ബയോഡാറ്റയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് ശരിയല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. എന്നാല്‍ വിധി പകര്‍ക്ക് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് ബാബു സെബാസ്റ്റ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

KCN

more recommended stories