ആ ഉമ്മയും കുടുബവും ഇനി പുതിയ വീട്ടില്‍

ഉപ്പള: ബന്തിയോട് അഡ്ക്കയിലെ ആ ഉമ്മയും കുടുബവും പുതിയ വീട്ടില്‍ താമസം തുടങ്ങി. വെള്ളിയാഴ്ച വൈകിട്ട് നടന്ന ലളിതമായ ചടങ്ങ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം.അഷറഫ് ഉദ്ഘാടന ചെയ്തു. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ലണ്ടന്‍ മുഹമ്മദ് ഹാജി താക്കോല്‍ കൈമാറി. ബന്തിയോട് അടുക്കയിലെ ഇരുട്ട് നിറഞ്ഞ വാടക ക്വാര്‍ട്ടേഴ്സില്‍ പട്ടിണിയോടെ കഴികയായിരുന്ന വയസായ ഉമ്മയുടെയും അവരുടെ വിധവയായ മകളുടെയും അവരുടെ കൊച്ചുമകളുടെയും ദയനീയ കഥ ഒരു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയ വഴി എബി കുട്ടിയാനമാണ് പുറത്തുവിട്ടത്. വാര്‍ത്ത കണ്ട് മനസ്സലിഞ്ഞ നല്ല മനുഷ്യര്‍ 2.30 ലക്ഷം രൂപയാണ് അക്കൗണ്ടിലേക്ക് അയച്ചത്. പിന്നീട് ഉപ്പള കിഡ്നി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നാലരലക്ഷം രൂപ ചിലവഴിച്ച് കൊക്കച്ചാലില്‍ വീട് നിര്‍മ്മിക്കുകയായിരുന്നു.

ആണ്‍ തുണ ആരുമില്ലാതെ സങ്കടത്തോടെ കഴിഞ്ഞിരുന്ന ആ പാവങ്ങള്‍ പുതിയ വീട്ടിലേക്ക് കാലെടുത്ത് വെച്ചപ്പോള്‍ അവരുടെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് നിറഞ്ഞത്. ചടങ്ങില്‍ അബു തമാം അധ്യക്ഷത വഹിച്ചു. എബി കുട്ടിയാനം സ്വാഗതം പറഞ്ഞു.റൈഷാദ് ഉപ്പള, ഹനീഫ് ഗോള്‍ഡ് കിംഗ്, സെഡ്.എ.കയ്യാര്‍, യൂസഫ് പച്ചിലംപാറ, മുനീര്‍ ബേരിക്ക, ജബ്ബാര്‍ ഉപ്പള, കാസിം സ്റ്റാര്‍, അബ്ദുല്ലകോട്ട, ഇഖ്ബാല്‍ ഹൊസങ്കടി, ഹമീദ് അബയാസ്, ഹമീദ് പൂന സംബന്ധിച്ചു.

KCN

more recommended stories