പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി: സംസ്ഥാന സര്‍ക്കാരിനെതിരെ ശ്രീകാന്ത്

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ഗുണഭോക്താക്കള്‍ക്ക് നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിഹിതം ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതിനാല്‍ വീടുകളുടെ പണികള്‍ പൂര്‍ത്തിയാക്കാനാകാതെ ജനങ്ങള്‍ പെരുവഴിയിലായിരിക്കുകയാണ്. സര്‍ക്കാര്‍ ഗഡുക്കള്‍ മുടങ്ങിയത് കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. ബിജെപിയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ കാസര്‍കോട് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. വരുന്ന 9ന് രാവിലെ 10 മണിക്ക് ബിജെപി മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭാ മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ആലോചന യോഗം ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ അരുണ്‍കുമാര്‍ ഷെട്ടി, കെ.ജി.മനോഹരന്‍, ദുഗ്ഗപ്പ, ശ്രീലത, ഉമ, ശങ്കര, സുജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories