ഹാദിയ മുസ് ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിതാവ്


ന്യൂ ഡല്‍ഹി: ഹാദിയ മുസ്ലിമായി ജീവിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് അച്ഛന്‍ അശോകന്‍. പരമോന്നത കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് അശോകന്‍ നിലപാട് വ്യക്തമാക്കിയത്.

താനൊരു നിരീശ്വരവാദിയും ഭാര്യ ഒരു ഹിന്ദുമത വിശ്വാസിയുമാണ്. മകള്‍ ഇസ് ലാം മതത്തില്‍ വിശ്വസിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ല. പക്ഷേ, മകള്‍ തീവ്രവാദികളുടെ പിടിയില്‍ അകപ്പെടുന്നത് തടയണമെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.

മകളെ ശാരീരികമായും മാനസികമായും തട്ടിക്കൊണ്ടു പോയി തീവ്രവാദി നിയന്ത്രണമേഖലയില്‍ ലൈംഗിക അടിമയോ മനുഷ്യബോംബോ ആക്കാനുള്ള ശ്രമമാണ് നടന്നത്. അതില്‍ മൂകസാക്ഷിയാകാന്‍ ആവില്ല. അടുത്ത സുഹൃത്തായ അമ്ബിളി പിന്തിരിപ്പിച്ചില്ലായിരുന്നെങ്കില്‍ ഹാദിയ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി യെമനില്‍ എത്തുമായിരുന്നു. ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഫാസില്‍ മുസ്തഫ-ഷെറിന്‍ ഷഹാന ദമ്ബതികളുമായി ബന്ധത്തെ കുറിച്ച് എന്‍.ഐ.എ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ കേസില്‍ പരിശോധിക്കണം. ഹാദിയ കേസില്‍ എന്‍.ഐ.എ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് സുപ്രിംകോടതി വിശദമായി പരിശോധിക്കണമെന്നും അശോകന്‍ ആവശ്യപ്പെടുന്നു. കേസ് വ്യാഴാഴ്ച സുപ്രിംകോടതി പരിഗണിക്കും.

KCN

more recommended stories