സംസ്ഥാന പോളി കലോല്‍സവം; ലോഗോ പ്രകാശനം ചെയ്തു


കാഞ്ഞങ്ങാട്:  21 മുതല്‍ 25 വരെ കാഞ്ഞങ്ങാട് എസ്എന്‍ പോളിയില്‍ നടക്കുന്ന സംസ്ഥാന പോളികലോല്‍സവത്തിന്റെ ലോഗോ പ്രകാശനവും വെബ്ബ് സൈറ്റ് ഉദ്ഘാടനവും പോളി ക്യാമ്പസില്‍ നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി വെബ് സൈറ്റ് പ്രകാശനം ചെയ്തു. പ്രോഗ്രം കമ്മറ്റി ചെയര്‍മാന്‍ പി.വി.ചന്ദ്രന്‍ അധ്യക്ഷനായി.

കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ എല്‍.സുലൈഖ പ്രസ്ഫോറം സെക്രട്ടറി ടി.കെ.നാരായണന് ലോഗോ കൈമാറി പ്രകാശനം ചെയ്തു. തൃക്കരിപ്പുര്‍ ഗവ.പോളി മുന്‍ ചെയര്‍മാന്‍ ശ്രീരാഗാണ് ലോഗോ ഡിസൈന്‍ ചെയ്തത്. തൃശൂരിലെ വിശാഖാണ് വെബ്ബ് സൈറ്റ് ഡിസൈന്‍ ചെയ്തത്. സംഘാടകസമി കണ്‍വീനര്‍ കെ.മഹേഷ് ,സംസ്ഥാന പോളി യൂണിയന്‍ ചെയര്‍മാന്‍ കെ.ബീബിഷ്, ലേഡി ചെയര്‍പേഴ്സണ്‍ എസ്. ബബിത, എം.ജയചന്ദ്രന്‍, എം.പി.സതീശന്‍, എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന പോളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ജെ.എസ്.വിവേക് സ്വാഗതവും അഖില്‍ മോഹന്‍ നന്ദിയും പറഞ്ഞു. 19 വര്‍ഷത്തിനുശേഷമാണ് കാഞ്ഞങ്ങാട് സംസ്ഥാന പോളി കലോല്‍സവത്തിന് വേദിയാവുന്നത്. സംസ്ഥാനത്തെ എഴു വനിതാപോളികള്‍ ഉള്‍പ്പെടെ 73 പോളികളില്‍ നിന്നായി 2500 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 7500 കലാപ്രതിഭകളാണ് 65 ഇനങ്ങളിലായി മല്‍സരിക്കുക.

KCN

more recommended stories