മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ഐ.എസ്.ഒ: മാര്‍ച്ച് 10ന് പ്രഖ്യാപനം

മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഐ.എസ്.ഒ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ കുടുംബാരോഗ്യകേന്ദ്രമാണ് മൊഗ്രാല്‍ പുത്തൂര്‍, മാര്‍ച്ച് 10ന് രാവിലെ 9 മണിക്ക് മന്ത്രി കെ.ടി. ജലീല്‍ ഐ.എസ്.ഒ. പ്രഖ്യാപനവും, സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണവും നടത്തും. ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷം വഹിക്കും

സമ്പൂര്‍ണ്ണ ഗുണമേന്മ പരിപാലന സംവിധാനം നടപ്പിലാക്കുകയും, പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച ആതുര ശുശ്രൂഷയും പൊതുജനാരോഗ്യ സേവനങ്ങളും നല്‍കി ഒരു ജനസൗഹൃദ കേന്ദ്രമാക്കി മാറ്റിയത്തിനാണ് ആരോഗ്യ കേന്ദ്രത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭ്യമായത്.
ആരോഗ്യ കേന്ദ്രത്തില്‍ ഇപ്പോള്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നുണ്ട്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഒ.പി. പ്രവര്‍ത്തിക്കുന്നു. രോഗികള്‍ക്ക് ഇരിക്കാനുളള വിശാലമായ സൗകര്യം, ടി.വി., ടോക്കണ്‍ സിസ്റ്റം, ഭിന്നശേഷിക്കാര്‍ക്ക് റാബും, പ്രതേ്യക ശുചിമുറിയും, ശിശു സൗഹൃദ ഇംമ്യൂണൈസേഷന്‍ ഹാള്‍, ലാബ്, ശിതീകരിച്ച പാര്‍മസി, സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും പ്രതേ്യക ടോയിലെറ്റ് സൗകര്യം, കുടിവെളളം, വായനയ്ക്ക് പത്രങ്ങള്‍, പുന്തോട്ടം, ഐ.ഇ.സി. കോര്‍ണര്‍, പൗരാവകാശ ബോര്‍ഡുകള്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
പൊതുജനാരോഗ്യ രംഗത്ത് ഇ-ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തി ആരോഗ്യ വിവരങ്ങള്‍ മുഴുവന്‍ വിരല്‍ തുമ്പില്‍ ലഭിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു കഴിഞ്ഞു.
ആറ് മാസം മുമ്പാണ് ഐ.എസ്.ഒ. അധികൃതര്‍ ആശുപത്രി സന്ദര്‍ശിച്ച് സൗകര്യങ്ങളുടെയും, സേവനങ്ങളുടെയും നിലവാരം ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. മൂന്ന് പ്രവാശ്യം ഓഡിറ്റിംഗ് നടത്തി സുക്ഷ്മമായ നിരീക്ഷണത്തിന് ശേഷമാണ് ഐ.എസ്.ഒ. ആസ്ഥാനത്ത് നിന്നും കുടുംബാരോഗ്യ കേന്ദ്രത്തിന് സര്‍ട്ടിഫിക്കറ്റ് നലകിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, ജില്ലാ കളക്ടര്‍ ജീവന്‍ ബാബു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും, പഞ്ചായത്ത് പ്രസിഡന്റ് എ.എ. ജലീല്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എന്‍.എച്ച്.എം, പ്രോഗ്രാം മാനേജര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

KCN

more recommended stories