സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്നു തുടക്കം

 

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നു തുടങ്ങുന്നു. 4,41,103 വിദ്യാര്‍ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഇതില്‍ 2,24,564 പേര്‍ ആണ്‍കുട്ടികളും 2,16,539 പേര്‍ പെണ്‍കുട്ടികളുമാണ്. 2,751 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതും. 2,935 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷയ്ക്കായുള്ളത്. സംസ്ഥാനത്തും പുറത്തുമായി 2,076 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കായി ക്രമീകരിച്ചിരിക്കുന്നത്.

പത്താംക്ലാസ് പരീക്ഷ ഉച്ചകഴിഞ്ഞും ഹയര്‍സെക്കന്‍ഡറി പരീക്ഷ രാവിലെയുമായാണ് നടക്കുക. ഏപ്രില്‍ രണ്ട്, മൂന്ന് തിയതികളിലായി മൂല്യനിര്‍ണയത്തിനായുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്ബുകള്‍ നടക്കും. ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെ 54 കേന്ദ്രങ്ങളിലായി പരീക്ഷാ മൂല്യനിര്‍ണയം നടക്കും. മൂല്യനിര്‍ണയത്തിന് ശേഷം ഒരാഴ്ചകൊണ്ട് ഫലപ്രഖ്യാപനം ഉണ്ടാകും. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലായി 9,25,580 വിദ്യാര്‍ഥികളും പരീക്ഷ എഴുതും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് (1,60,510) മലപ്പുറത്തും ഏറ്റവും കുറവ് (23,313) വയനാട്ടിലുമാണ്.

KCN

more recommended stories