രാഷ്ട്രത്തിന്റെ ഭാവി കുട്ടികളുടെ കൈലാകണം: മുനിസ അമ്പലത്തറ

കാസര്‍കോട്: രാഷ്ട്രത്തിന്റെ ഭാവി കുട്ടികളുടെ കൈലാകണമെന്ന് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സമര സമിതി പ്രവര്‍ത്തക മുനിസ അമ്പലത്തറ. ലോകവനിതാദിനത്തില്‍ അട്ക്കത്ത്ബയല്‍ ഗവ യു പി സ്‌കൂളില്‍ സംഘടിപ്പിച്ച കുട്ടികളുടെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുനിസ. അനീതിക്കെതിരെയും അനാഥരോട് കാണിക്കുന്ന അവഗണനക്കെതിരെയും പോരാടാനുള്ള പ്രവത്തനങ്ങളിലും കുട്ടികള്‍ എ പ്ലസ് നേടണമെന്നും അവര്‍ പറഞ്ഞു. മുഖാമുഖം പരിപാടിയില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികള്‍ കുട്ടികള്‍ക്ക് ആവേശവും പ്രതീക്ഷയും നല്‍കുന്ന ഒന്നായിമാറി . വനിതാദിനാചരണ പരിപാടി മുനിസ അമ്പലത്തറ ഉത്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ യു രാമ അധ്യക്ഷനായി. ചടങ്ങില്‍ സ്‌കൂളിലെ മുന്‍ അദ്ധ്യാപിക എല്‍ ഷേര്‍ളി ഹൈസിന്ദിനെ ആദരിച്ചു. ഇ പി ശോഭകുമാരി സ്റ്റാഫ് സെക്രട്ടറി എം മനോജ്കുമാര്‍, കെ സുബ്രമണ്യന്‍ അശോകന്‍ കുണിയേരി, വി റാം മനോഹര്‍ എന്നിവര്‍ സംസാരിച്ചു. എ സര്‍വ്വമംഗള റാവു സ്വാഗതവും കെ എം റീത്ത നന്ദിയും പറഞ്ഞു.

KCN

more recommended stories