ദയാവധം ഉപാധികളോടെ അനുമതിയായി

ന്യൂഡല്‍ഹി:  ‘നിഷ്‌ക്രിയ’ ദയാവധം ഉപാധികളോടെ അനുവദിക്കാമെന്ന് സുപ്രീംകോടതി വിധിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ മാത്രമേ ഇത് അനുവദിക്കാന്‍ സാധിക്കൂ. ആയുസ്സ് നീട്ടുന്നതിനുള്ള മരുന്നും ഉപകരങ്ങളും വേണ്ടെന്നു വയ്ക്കാം. എന്നാല്‍ മരുന്നു കുത്തിവച്ച് പെട്ടെന്നു മരിക്കാന്‍ അനുവാദം നല്‍കില്ലെന്നും വിധിയില്‍ പറയുന്നു. പൊതുതാല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണു വിധി പ്രസ്താവം. വിധിയുടെ ഓപ്പറേഷനല്‍ ഭാഗം മാത്രമേ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളൂ. മാന്യമായി മരിക്കുകയെന്നത് മൗലികവകാശമെന്നും സുപ്രീംകോടതി പറഞ്ഞു വിധിപ്പകര്‍പ്പ് പുറത്തുവരാത്തതിനാല്‍ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമല്ല.

KCN

more recommended stories