യോജിക്കാനാകുമെന്ന് തോന്നിയാല്‍ ബിജെപിയിലേക്ക് പോകും: നിലപാട് വ്യക്തമാക്കി കെ. സുധാകരന്‍

കണ്ണൂര്‍ : തനിക്ക് ബി.ജെ.പിയിലേക്ക് പോകാന്‍ ക്ഷണം ലഭിച്ചതായും യോജിക്കുവാനാകുമെന്ന് തോന്നിയാല്‍ പോകുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. ഒരുചാനല്‍ ചര്‍ച്ചയിലാണ് സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്. അത് വെറെ ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. രണ്ടുതവണ തന്നെ ബി.ജെ.പി പ്രതിനിധികള്‍ സമീച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്താകെ കോണ്‍ഗ്രസ് നേതൃത്വം ബിജെപിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് സുധാകരന്റെ വെളിപ്പെടുത്തല്‍. മറ്റു സംസ്ഥാനങ്ങളെ പോലെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെയും ചാക്കിട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

KCN

more recommended stories