കൊല്ലം: എന്‍ഡിഎ വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന ബിഡിജെഎസ് യോഗത്തില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ബിഡിജെഎസിന് അര്‍ഹിക്കുന്ന പിന്തുണ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. രാജ്യസഭാ സീറ്റും ബോര്‍ഡ്, കോര്പറേഷന് സ്ഥാനങ്ങളും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകാത്തതിലും ബിഡിജെഎസിന് അതൃപ്തിയുണ്ട്.
കണിച്ചുകുളങ്ങരയില്‍ 14ന് ബിഡിജെഎസിന്റെ അടിയന്തിര യോഗം തുഷാര്‍ വെള്ളാപ്പള്ളി വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭാ സീറ്റും 14 ബോര്‍ഡ്, കോര്പറേഷന് സ്ഥാനങ്ങളും നല്കുമെന്നുള്ള വാര്‍ത്തകള്‍ ബിജെപിയുടെ ഭാഗത്തുനിന്നുതന്നെ പുറത്തുവന്നിരുന്നു.
രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക ഇന്നുമുതല്‍ സമര്‍പ്പിച്ചു തുടങ്ങാം എന്നിരിക്കെ എന്നാല്‍ ഇതു സംബന്ധിച്ച് ഒരു സ്ഥിരീകരണവും ഇതുവരെ ബിഡിജെഎസ് നേതൃത്വത്തിന് ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കുന്നതിന് സമ്മര്‍ദ്ദ തന്ത്രം എന്ന നിലയിലാണ് മുന്നണി വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സമീപിച്ചിരിക്കെ ബിഡിജെഎസ് എന്ത് നിലപാട് സ്വീകരിക്കും എന്നകാര്യത്തിലും മാര്‍ച്ച് 14ന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും.
more recommended stories
-
സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസ്സ് ഫലം: ചരിത്ര നേട്ടവുമായി വീണ്ടും സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍
ദേളി:സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസ്സ് ഫലം പ്രസിദ്ധീകരിച്ചപ്പോള്‍.
-
കാസര്‍കോട് പുലര്‍ച്ചെ രണ്ടരയോടെ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു
കാസര്‍കോട്: കാസര്‍കോട് ഉറങ്ങി കിടക്കുകയായിരുന്നു പത്ത്.
-
മഴ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ഇന്ന് ‘കള്ളക്കടല്‍’ ഭീഷണിയും
തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ മഴ ശക്തമാകുന്നതിനൊപ്പം.
-
എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥിനിയെ.
Leave a Comment