പ്രവീണ്‍ തൊഗാഡിയയെ കണ്ടെത്താനായില്ല; ഹൊസ്ദുര്‍ഗ് പൊലീസ് മടങ്ങിയെത്തി

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിശ്വഹിന്ദുപരിഷത്ത് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയയെ തേടിപ്പോയ ഹൊസ്ദുര്‍ഗ് പൊലീസ് അദ്ദേഹത്തെ കണ്ടെത്താനാവാതെ മടങ്ങി. കാഞ്ഞങ്ങാട്ട് നടന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത തൊഗാഡിയ സാമുദായിക സ്പര്‍ദ്ദ സൃഷ്ടിക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നതിന് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു.

നിരവധി സമന്‍സ് അയച്ചിട്ടും ഹാജരായില്ല. പിന്നീട് വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചു. 2011 ഏപ്രില്‍ 30നാണ് കാഞ്ഞങ്ങാട്ട് വിവാദ പ്രസംഗം നടത്തിയത്. തൊഗാഡിയയെത്തേടി ഗുജറാത്തിലെ അഹമ്മദാബാദിലെ സോളോ പൊലീസ് സ്റ്റേഷനിലെത്തിയ ഹൊസ്ദുര്‍ഗ് പൊലീസ് അദ്ദേഹത്തിന്റെ സ്വത്ത് കണ്ടെത്താനാകാതെ വില്ലേജ് ഓഫീസില്‍ വിവരം ധരിപ്പിച്ച് മടങ്ങുകയായിരുന്നു.

മതസ്പര്‍ദ വളര്‍ത്തുന്ന പ്രസംഗത്തിന്റെ പേരില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകത്തിതിനെ തുടര്‍ന്നായിരുന്നു കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.കോഴിക്കോട് നടന്ന പ്രസംഗത്തിലും സമാനമായ രീതിയില്‍ കേസെടുത്തിട്ടുണ്ട്.

KCN

more recommended stories