കോഴിക്കോട് : വിവാഹം സാധുവായി കോടതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നു ഹാദിയ ഭര്‍ത്താവ് ഷെഫിന് ജഹാനൊപ്പം കോഴിക്കോട്ടെത്തി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്മാന് പി. അബൂബക്കറെ സന്ദര്‍ശിക്കാനാണ് ഇവര്‍ കോഴിക്കോട്ടെത്തിയത്.
സുപ്രീം കോടതി വരെ പോയി കേസ് നടത്താനുള്ള എല്ലാ സഹായങ്ങളും ചെയ്തുതന്നതു പോപ്പുലര്‍ ഫ്രണ്ടാണെന്നും അതിനു നന്ദി പറയാനാണു ചെയര്‍മാനെ കണ്ടതെന്നും അവര്‍ മാധ്യമങ്ങളോട് അറിയിച്ചു. മറ്റു പല സംഘടനകളും സഹായിച്ചെന്നും എന്നാല്‍ പരിപൂര്‍ണ സഹായം തന്നു കൂടെനിന്നതു പോപ്പുലര്‍ ഫ്രണ്ട് ആണെന്നും ഇരുവരും പറഞ്ഞു.
‘സ്വാതന്ത്ര്യം ലഭിച്ചതില്‍ ഒരുപാടു സന്തോഷമുണ്ട്. ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവരോടും നന്ദി’ – ഹാദിയ വ്യക്തമാക്കി. അതേസമയം, വിശ്രമം വേണമെന്നും നാട്ടിലെത്തി മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുകയാണ് ഉദ്ദേശ്യമെന്നും ഷെഫിന് അറിയിച്ചു. കോളജിലേക്കു മടങ്ങിപ്പോകുന്നതിനു മുന്‍പു വിശദമായി മാധ്യമങ്ങളെ കാണുമെന്നും ഹാദിയ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനാണു ഷെഫിന് കോളജിലെത്തി ഹാദിയയെ നാട്ടിലേക്കു കുട്ടിക്കൊണ്ടുവന്നത്. കോളജില്‍നിന്നു മൂന്നു ദിവസത്തെ അവധി അപേക്ഷ നല്‍കിയശേഷമായിരുന്നു ഹാദിയ മടങ്ങിയത്.
more recommended stories
-
വീണ്ടും വിവാദ പ്രസംഗവുമായി മോദി; ‘ജനങ്ങളുടെ സമ്പത്ത് കോണ്‍ഗ്രസ്-എസ്പി സഖ്യം വോട്ട് ജിഹാദ് ആളുകള്‍ക്ക് നല്‍കും’
ദില്ലി: തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം രാജസ്ഥാനില്‍ നടത്തിയ.
-
മനുഷ്യശരീരത്തിന് ഹാനീകരം; എംഡിഎച്ച്, എവറസ്റ്റ് കറി പൗഡറുകള്‍ നിരോധിച്ച് നേപ്പാള്‍
ദില്ലി: ഇന്ത്യന്‍ ഉത്പന്നങ്ങളായ എംഡിഎച്ച്, എവറസ്റ്റ്.
-
സി പി എം സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ത്തു : രവീശ തന്ത്രി
കാസര്‍ഗോഡ്: കേരളത്തിലെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും.
-
തെരഞ്ഞെടുപ്പ് ഫണ്ട് മണ്ഡലം പ്രസിഡന്റുമാര്‍ മുക്കി, ആരെയും വെറുതെ വിടില്ല: ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫണ്ട് സ്വന്തം.
Leave a Comment