റേഷന്‍ വ്യാപാരിയുടെ മരണം; തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിടും

കാസര്‍കോട്: റേഷന്‍ കടകള്‍ തിങ്കളാഴ്ച തുറക്കില്ല. ആനുകൂല്യങ്ങള്‍ മുടങ്ങിയത് മൂലം കട ബാധ്യതയെ തുടര്‍ന്ന് വെച്ചൂരിലെ റേഷന്‍ കട വ്യാപാരി ടിവിപുരം നെടുമ്പള്ളില്‍ ജി. രമണന്‍(62) ജീവനൊടുക്കിയിരുന്നു. സര്‍ക്കാറിന്റെ കെടുകാര്യസ്ഥത മൂലമാണ് രമണന് മരിക്കേണ്ടി വന്നതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കടകളടച്ച് തിങ്കളാഴ്ച സമരം നടത്തുന്നതെന്നും കേരള റേഷന്‍ ഡീലേര്‍സ് അസോസിയേഷന്‍ കാസര്‍കോട് താലൂക്ക് പ്രസിഡണ്ട് സതീശന്‍ ഇടവേലി അറിയിച്ചു.

KCN

more recommended stories