ശ്രീലങ്കന്‍ തീരത്ത് ന്യൂനമര്‍ദ്ദം: ജാഗ്രതാ നിര്‍ദേശം നീട്ടി

തിരുവനന്തപുരം: ശ്രീലങ്കന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നുള്ള ജാഗ്രതാ നിര്‍ദേശം നീട്ടി. തെക്കന്‍ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍ കൂടി മത്സ്യബന്ധനത്തിനു പോകരുതെന്നാണ് കാലാവസ്ഥാ വകുപ്പ് ഇന്ന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ന്യൂനമര്‍ദ മേഖല ശക്തിപ്രാപിക്കുന്നതിനാലാണ് നിര്‍ദേശം. കന്യാകുമാരി മേഖലയിലെ കടലില്‍ മീന്‍പിടിക്കാന്‍ പോകരുതെന്ന പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും 2.6 മീറ്റര്‍ മുതല്‍ 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളുണ്ടായേക്കാമെന്നുമായിരുന്നു ശനിയാഴ്ച കേന്ദ്രകാലാവസ്ഥാവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നത്. തെക്ക് ന്യൂനമര്‍ദം രൂപപ്പെടുകയും പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിനു സമീപത്തേക്കു നീങ്ങി ശക്തിപ്പെടുകയും ചെയ്യാനിടയുള്ളതിനാലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

KCN

more recommended stories