മില്ലത്ത് സാന്ത്വനം മിഷന്‍ ടി ട്വന്റി ലോഗോ പ്രകാശനം മന്ത്രി എം.എം. മണി നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട് : മെഹബൂബെ മില്ലത്ത് അല്‍ ഹാജി ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്റെ നാമധേയത്തില്‍ ഐ.എന്‍.എല്‍ അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മില്ലത്ത് സാന്ത്വനം മിഷന്‍ ടി ട്വന്റി ലോഗോ വൈദ്യുത മന്ത്രി എം.എം.മണി പ്രകാശനം ചെയ്തു. സമൂഹത്തിലെ പാവങ്ങളുടെ കണ്ണീരു ഒപ്പുന്നതിനു വേണ്ടി ഓരോ മാസവും നടപ്പിലാക്കുന്ന റേഷന്‍ പദ്ധതി, തെരുവിന്റെ മക്കള്‍ക്ക് ഓരോ മാസവും പൊതിച്ചോര്‍ വിതരണം, വാര്‍ധക്യ പെന്‍ഷന്‍, രോഗികള്‍ക്കുള്ള ചികിത്സ സഹായം, തൊഴില്‍ ഉപകരണ വിതരണം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്, മഹര്‍ സമൂഹ വിവാഹം തുടങ്ങി ഓരോ മാസവും അരലക്ഷത്തോളം രൂപ ചിലവിട്ടു മൂന്നു വര്‍ഷം നീണ്ടു നില്‍ക്കുന്ന ബൃഹത്തായ കാരുണ്യ പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്.

കാഞ്ഞങ്ങാട് ഗസ്റ്റ് ഹൌസില്‍ വെച്ച് നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി.വി.രമേശന്‍, മില്ലത്ത് സാന്ത്വനം ചെയര്‍മാന്‍ ഹാമിദ് മുക്കൂട്, കണ്‍വീനര്‍ റിയാസ് അമലടുക്കം, വൈസ് ചെയര്‍മാന്‍ ഗഫൂര്‍ ബാവ, ഐ.എന്‍ .എല്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബില്‍ടെക് അബ്ദുള്ള, സെക്രട്ടറി റഹ്മാന്‍ കൊളവയല്‍, ട്രെഷറര്‍ സി.എച്. ഹസൈനാര്‍, അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി കെ.സി.മുഹമ്മദ് കുഞ്ഞി, ട്രെഷറര്‍ കെ. എം. മുഹമ്മദ്, ഇബ്രാഹിം സി.പി, യു. വി.ഹുസൈന്‍, റഫീഖ് കൊത്തിക്കാല്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories