രണ്ടുകോടി രുപയുടെ ഹാഷിഷ് വേട്ട; ചലച്ചിത്ര താരം പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ നിന്ന് രണ്ടുകിലോ ഹാഷിഷ് ഓയില്‍ പിടികൂടി. ചലച്ചിത്രതാരം കൂടിയായ ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതിന് രണ്ടുകോടി രൂപയോളം വിലവരുമെന്നാണ് സൂചന.

സിനിമാ മേഖലയിലെ പലര്‍ക്കും കൊച്ചിയില്‍ മയക്കുമരുന്നുമായി ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ നിരന്തരം വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചലച്ചിത്ര താരം തന്നെ ഇത്രയും ഹാഷിഷ് ഓയിലുമായി പിടിയിലാകുന്നത്. എവിടെനിന്നാണ് ഇത് എത്തിച്ചതെന്നും എങ്ങോട്ടെങ്കിലും കടത്തുകയായിരുന്നോ എന്നും അന്വേഷിച്ചുവരികയാണ് അധികൃതര്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

KCN

more recommended stories