ഉപ്പളയില്‍ ക്വാര്‍ട്ടേഴ്സ് കുത്തിത്തുറന്ന് കവര്‍ച്ച

ഉപ്പള: ബേക്കൂറില്‍ വാടക ക്വാര്‍ട്ടേഴ്സ് കുത്തിത്തുറന്ന് പതിനായിരം രൂപയും മൂന്ന് പവന്‍ സ്വര്‍ണ്ണാഭരണവും റാഡോ വാച്ചും കവര്‍ന്നു. ബേക്കൂറിലെ ഫാറൂഖിന്റെ വീട്ടില്‍ നിന്നാണ് പണവും സ്വര്‍ണ്ണാഭരണവും വാച്ചും കവര്‍ന്നത്.
ഫാറൂഖിന്റെ ഭാര്യ രണ്ട് ദിവസം മുമ്പ് വീട് പൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. രണ്ട് അലമാരകളിലായി സൂക്ഷിച്ച പണവും സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത്. കുമ്പള പൊലിസ് കേസെടുത്ത് അന്വേഷിക്കുന്നു.

KCN

more recommended stories