ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു: കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കന്യാകുമാരിക്കു തെക്കായി ശ്രീലങ്കയ്ക്ക് തെക്കു പടിഞ്ഞാറ് ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തമാകാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടലില്‍ കാറ്റിന്റെ വേഗം 60 കിലോമീറ്റര്‍ വരെയും 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്.

അടുത്ത 36 മണിക്കൂറില്‍ ശക്തമാകുന്ന ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറന്‍ ദിശയിലായിരിക്കും സഞ്ചരിക്കുക. തെക്കേ അറേബ്യന്‍ ഉള്‍ക്കടലില്‍ മാല ദ്വീപിനു സമീപമെത്തുമ്പോള്‍ അതീവ ശക്തി പ്രാപിക്കും. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി പോകരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തെക്കന്‍ കേരളത്തില്‍ 14 വരെ കനത്ത മഴ ലഭിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ ഈ മുന്നറിയിപ്പ് നിലനില്‍ക്കുമെന്നും അറിയിപ്പുണ്ട്.

KCN

more recommended stories