കണ്ണൂരില്‍ ബി ജെ പിയുടെ പ്രാദേശിക നേതാവിന് വെട്ടേറ്റു

കണ്ണൂര്‍ : കണ്ണൂരില്‍ ബി ജെ പിയുടെ പ്രാദേശിക നേതാവിന് വെട്ടേറ്റു. കണ്ണൂര്‍ കുളം ബസാറിലെ ഓട്ടോ ഡ്രൈവറും മുഴപ്പിലങ്ങാട് പഞ്ചായത്ത് ബി.ജെ.പി സെക്രട്ടറിയുമായ ടി. സന്തോഷിനാണ് (49) വെട്ടേറ്റത്. കെട്ടിനകത്തിനടുത്ത് പാച്ചാക്കര റോഡില്‍ തിങ്കളാഴ്ച രാത്രി എട്ടരമണിയോടെയാണ് അക്രമം നടന്നത്.

ജോലി കഴിഞ്ഞ് ഓട്ടോറിക്ഷ കെട്ടിനകം പള്ളിക്ക് സമീപം ഉടമയുടെ വീട്ടില്‍വെച്ച് തിരികെ സൈക്കിളില്‍ കുളംബസാറിലെ വീട്ടിലേക്ക് പോകുന്നതിനിടെ പിറകില്‍നിന്ന് അക്രമികള്‍ തലക്കടിച്ചുവീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നുവെന്നാണ് സന്തോഷ് പോലീസിന് നല്‍കിയ മൊഴി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടക്കാട് പോലീസാണ് പരിക്കേറ്റ സന്തോഷിനെ തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയില്‍ എത്തിച്ചത്. തലക്കും കൈക്കും കാലിനുമാണ് പരിക്ക്. ആക്രമണത്തിനുപിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് എടക്കാട് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് കനത്ത പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

KCN

more recommended stories