18 കാരിയായ കോളജ് വിദ്യാര്‍ത്ഥിനിയെ ഓട്ടോഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി

വെള്ളരിക്കുണ്ട്; 18 കാരിയായ കോളജ് വിദ്യാര്‍ത്ഥിനിയെ വെള്ളരിക്കുണ്ട് ടൗണിലെ ഓട്ടോഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി. സംഭവത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറുടെ മൂത്തസഹോദരനെ ബൊലേറോ കാറിലെത്തിയ പെണ്‍കുട്ടിയുടെ സഹോദരനും പിതാവിന്റെ ജ്യേഷ്ഠന്റെ മകനും മറ്റും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

കനകപ്പള്ളിയിലെ സോന തോമസിനെ (18)യാണ് വെള്ളരിക്കുണ്ട് ടൗണിലെ ഓട്ടോഡ്രൈവറായ ജിജോ തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. അന്വേഷണത്തിനൊടുവിലാണ് ജിജുവിനൊപ്പം പോയതാണെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനു തൊട്ടുപിന്നാലെ തിങ്കളാഴ്ച രാത്രി 8.30 മണിയോടെ വെള്ളരിക്കുണ്ടില്‍ പൂക്കച്ചവടം നടത്തുന്ന ജിജോയുടെ മൂത്തസഹോദരന്‍ ജിസ് ജോസഫിനെ പെണ്‍കുട്ടിയുടെ സഹോദരന്‍ ബിജു ചാമക്കാലും പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ മകനും മറ്റു ചിലരും ചേര്‍ന്ന് പിന്തുടര്‍ന്ന് ബൊലേറോ കാറില്‍ തട്ടിക്കൊണ്ടുപോയത്.

സംഭവത്തില്‍ ജിസ് ജോസഫിന്റെ ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ട്ടുണ്ട്.

KCN

more recommended stories