പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ടുപേര്‍ക്കതിരെ കേസ്

ആദൂര്‍: ;പ്രായപൂര്‍ത്തിയകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചതായുള്ള പരാതിയില്‍ രണ്ടംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ബന്ധുക്കളായ പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് തങ്ങളെ രണ്ടു പേര്‍ പീഡിപ്പിച്ചതായുള്ള വിവരം കുട്ടികള്‍ പുറത്തുവിട്ടത്.

സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ആദൂര്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. ഇവരെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി.

KCN

more recommended stories