കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മോഷ്ടിച്ചു

കാസര്‍കോട്: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മോഷണം പോയതായി പരാതി. മുഗുവിലെ കായിഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കെ.എ 01 പി 7716 നമ്പര്‍ മാരുതി കാറാണ് മോഷണം പോയത്. ആലംപാടിയിലെ കെ. അബ്ദുല്‍ ഖാദര്‍ ഈ കാറുമായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തുകയും മാര്‍ച്ച് ഏഴിന് രാത്രി എട്ടു മണിക്ക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിടുകയുമായിരുന്നു.
രാത്രി ഒമ്പത് മണിക്ക് തിരിച്ചുവന്ന് നോക്കിയപ്പോള്‍ കാര്‍ കണ്ടില്ല. പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കാര്‍ കണ്ടെത്താതിരുന്നതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു

KCN

more recommended stories