ബൈക്കും ലോറിയും കൂട്ടിയിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

കാഞ്ഞങ്ങാട്: ബൈക്കും ലോറിയും കൂട്ടിയിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഉപ്പിലിക്കൈ മധുരംകൈയിലെ ഷിബിനാണ് (21) പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിലാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് നിന്നും നീലേശ്വരം ഭാഗത്തേക്ക് പോകുന്ന ലോറി അമിത വേഗതയില്‍ വന്നതാണ് അപകടത്തിന് കാരണമെന്ന് ദൃസാക്ഷികള്‍ പറയുന്നു. പരിക്കേറ്റ ഷിബിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തകാലത്തായി ചരക്ക് ലോറികള്‍ അമിത വേഗതയില്‍ പോകുന്നത് മൂലം അപകടങ്ങള്‍ പതിവാകുകയാണ്.

KCN

more recommended stories