നഗരത്തിലൂടെ ടിപ്പര്‍ ഓടിച്ച 16 കാരനെ പോലീസ് പിടിച്ചു; ഉടമയ്‌ക്കെതിരെ കേസ്

കാസര്‍കോട്: നഗരത്തിലൂടെ ടിപ്പര്‍ ലോറി ഓടിച്ച 16 കാരനെ പോലീസ് പിടിച്ചു. വെള്ളിയാഴ്ച രാത്രി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പഴയ ബസ് സ്റ്റാന്‍ഡിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ ടിപ്പര്‍ ലോറി ഓടിച്ചുവരുന്നത് കണ്ട പോലീസ് ലോറി തടഞ്ഞുനിര്‍ത്തുകയായിരുന്നു.

അപ്പോഴാണ് ലോറി ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് വ്യക്തമായത്. ലോറി കസ്റ്റഡിയിലെടുത്ത പോലീസ് 16 കാരനെ താക്കീത് നല്‍കി വിട്ടയച്ചു. ലോറിയുടെ ആര്‍ സി ഉടമ ഷിറിബാഗിലുവിലെ എം.കെ ഉമേശനെതിരെ (46) കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

KCN

more recommended stories