യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ഓട്ടോ ഡ്രൈവറെ വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിന്നിംഗാറിലെ ചാമ്പണ്ണറൈ- കമല ദമ്പതികളുടെ മകന്‍ ശ്യാംപ്രസാദ് (42) ആണ് തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടുമുറ്റത്ത് ഓട്ടോ പാര്‍ക്ക് ചെയ്ത ശേഷം പുറത്തുപോയ ശ്യാംപ്രസാദിനെ പിന്നീടാണ് വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ വഴിയാത്രക്കാര്‍ കണ്ടത്.

ഭാര്യ: ആശ. മക്കള്‍: ആദര്‍ശ്, ആകാശ്, അനുഷ. സഹോദരങ്ങള്‍: സഞ്ജീവ റൈ, ശിവപ്രകാശ്. ശ്യാംപ്രസാദ് തൂങ്ങിമരിക്കാനുണ്ടായ കാരണം വ്യക്തമല്ല. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

KCN

more recommended stories