ബത്തക്ക മാഷെ ഗോ ബാക്; വിവാദ പ്രസ്ഥാവനക്കെതിരെ ഫറോഖില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ച അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഫറോഖ് കോളജിന് മുന്നില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം. എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കാംപസിന് പുറത്ത് പ്രതിഷേധം പോലീസ് തടഞ്ഞു.

പെണ്‍കുട്ടികളെ അപമാനിക്കുന്ന പ്രസംഗം നടത്തിയ ഫറോഖ് ബി.എഡ് കോളജ് അധ്യാപകന്‍ ജവഹര്‍ മുനവ്വറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം. പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ വത്തക്ക മാര്‍ച്ച് നടത്തി.

അധ്യാപകനെതിരെ നടപടി ആവശ്യപ്പെട് എ.ബി.വി.പി നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. കെ.എസ്.യു ബ്ലോക്ക് കമ്മിറ്റിയുടെ കീഴില്‍ സത്യഗ്രഹ സമരവും നടന്നു. അതേസമയം പ്രതിഷേധക്കാര്‍ക്കെതിരെ ഒരു കുട്ടം വിദ്യാര്‍ത്ഥികളുടെ ഗോബാക്ക് വിളിക്കു മുണ്ടായി.

പ്രതിഷേധങ്ങള്‍ക്ക് ശേഷം വിദ്യാര്‍ഥികള്‍ ഹോളി ആഘോഷം നടത്തി.

KCN

more recommended stories