മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു; പോലീസുകാര്‍ക്ക് പരിക്ക്

കൊല്ലം: കൊട്ടാരക്കരയിലെ വാളകത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. വാളകത്തിനു സമീപം പനവേലിയില്‍ പോലീസ് ജീപ്പ് കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

പിണറായിയുടെ വാഹനത്തിനു മുമ്പേ പൈലറ്റായിപോയ വാഹനമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ പോലീസുകാരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പോലീസ് വാഹനം പൂര്‍ണമായി തകര്‍ന്നു.

KCN

more recommended stories