നടിയുടെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്റെ ഹരജി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. പ്രോസിക്യൂഷനും ദിലീപിന്റെ അഭിഭാഷകനും വാദത്തിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹരജി മാറ്റിയത്. ദൃശ്യങ്ങള്‍ നല്‍കുന്നത് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കും. ഈ സാഹചര്യത്തില്‍ ദിലീപിന്റെ ആവശ്യം അംഗീകരിക്കരുത് എന്നാണ് പൊലീസിന്റെ നിലപാട്.

ഹൈകോടതിയിലെ ഹരജിയില്‍ തീരുമാനമാകുന്നതുവരെ വിചാരണ തുടങ്ങരുതെന്ന ദിലീപിന്റെ ആവശ്യം സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ക്രിമിനല്‍ നടപടിക്രമവും തെളിവ് നിയമവും അനുസരിച്ച് പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

KCN

more recommended stories