ഓണ്‍ലൈനായി എക്‌സൈസ് വകുപ്പില്‍ ഇനി കേസുകള്‍ റജിസ്റ്റര്‍ ചെയ്യാം,

തിരുവനന്തപുരം : എക്‌സൈസ് വകുപ്പില്‍ കേസുകള്‍ ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം നിലവില്‍വന്നു. നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററാണു സോഫ്റ്റ്വെയര്‍ നിര്‍മിച്ചത്. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഉദ്ഘാടനം നിര്‍വഹിച്ചു. എക്‌സൈസ് വകുപ്പില്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെയും കുറ്റവാളികളുടെയും വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്നതിന് ആരംഭിച്ച ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ സുഗമവും ഫലപ്രദവുമായ പ്രവര്‍ത്തനത്തിനു സോഫ്റ്റ്‌വെയര്‍ സഹായിക്കും. ഓരോ ദിവസവും റജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിവരങ്ങള്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും അപ്പപ്പോള്‍ തന്നെ ലഭ്യമാകും. കേസുകളുടെ തുടരന്വേഷണം സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കു പുതിയ സംവിധാനത്തിലൂടെ നല്‍കാനും സാധിക്കും. ആദ്യഘട്ടത്തില്‍ കേസ് റജിസ്‌ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ ചാര്‍ജ്ഷീറ്റിന്റെ മുഴുവന്‍ പ്രക്രിയകളും ഓണ്‍ലൈന്‍ ആകും. സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം പൂര്‍ണമാകുന്നതോടെ കേസുകളുടെ റജിസ്‌ട്രേഷന്‍, തുടരന്വേഷണ പുരോഗതി എന്നിവയില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണു വിലയിരുത്തല്‍. പ്രതികളുടെ ഫോട്ടോയും വിരലടയാളവും സൂക്ഷിക്കാന്‍ കഴിയുന്നതോടെ പ്രധാന കേസുകളിലെ വിവരം സംസ്ഥാനത്തെ മറ്റു ഓഫിസുകള്‍ക്കു കൈമാറാനും കഴിയും

KCN

more recommended stories