ഹയര്‍സെക്കന്ററി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നു

തൃശൂര്‍: ഹയര്‍സെക്കന്ററി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി സൂചന. വ്യാഴാഴ്ച നടന്ന ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറാണു ചോര്‍ന്നത്.

ഫിസിക്‌സ് പരീക്ഷ ആരംഭിക്കുന്ന പരീക്ഷ ആരംഭിക്കുന്നതിനു മുമ്പുതന്നെ തൃശൂര്‍ ജില്ലാ കോഓഡിനേറ്റര്‍ക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പില്‍ ലഭിച്ചു. പരീക്ഷ ആരംഭിച്ചതോടെ ഈ ചോദ്യപേപ്പര്‍ തന്നെയാണ് വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ചതെന്നു വ്യക്തമായി. ഇതോടെ തൃശൂര്‍ ജില്ലാ കോഓഡിനേറ്റര്‍ ഹയര്‍സെക്കന്ററി ഡയറക്ടര്‍ക്കു ഇത് സംബന്ധിച്ചു വിവരം നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

KCN

more recommended stories