എം.എസ്.എഫ് റീജണല്‍ ഡയറക്ടറെ ഉപരോധിച്ചു: നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു നീക്കി

കണ്ണൂര്‍: പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് പ്ലസ് ടു ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കുറ്റക്കാര്‍കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് എം.എസ്.എഫ് റീജണല്‍ ഹയര്‍ സെക്കന്ററി ഡയറക്ടറെ ഉപരോധിച്ചു. ഉപരോധത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന വൈ.പ്രസിഡണ്ട് ഹാഷിംബംബ്രാണി, ഫായിസ്‌കവ്വായി, ഹമീദ് സി.ഐ, ശുഹൈബ് കൊനേരി എന്നീ നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പോലീസുമായി വാക്കേറ്റം ഉണ്ടായി, പിന്നീട് നേതാക്കളെ ജാമ്യത്തില്‍ വിട്ടു. ജാബിര്‍ തങ്കയം, കുഞബ്ദുല്ല ബിരിച്ചേരി, അഷ്‌റഫ് ബോവിക്കാനം, ഷുഹൈബ് കൊത്തെരി, അനസ്, അസ്ലം പാളയത്ത്, നസിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories