ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി ദര്‍ശനം നടത്തി

മംഗളൂരു: ചാമുണ്ഡേശ്വരി ക്ഷേത്ര ദര്‍ശനം നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി സിദ്ധാരാമയ്യ, കെ.പി.സി.സി.പ്രസിഡണ്ട് ഡോ.ജി.പരമേശ്വര, ഊര്‍ജ്ജ മന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവരോടൊപ്പമായിരുന്നു ക്ഷേത്ര ദര്‍ശനം.

കര്‍ണാടകയില്‍ പര്യടനം നടത്തുന്നതിനിടയിലാണ് വിഖ്യാതമായ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ രാഹുല്‍ ദര്‍ശനം നടത്തിയത്. ദക്ഷിണ കന്നട ജില്ലയില്‍ മംഗളൂരു കുദ്രോളി ഗോകര്‍ണനാഥ ക്ഷേത്രം, ശൃംഗേരി ക്ഷേത്രം എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ദര്‍ശനം നടത്തിയിരുന്നു. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ കര്‍ണാടകയിലെ ക്ഷേത്രദര്‍ശനങ്ങള്‍ക്കായി അടുത്ത ദിവസം എത്തുന്നുണ്ട്.

KCN

more recommended stories