വാര്‍ഷിക കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു

ഉദുമ: മതപഠന ക്ലാസുകളില്‍ മതം പറയുന്ന പണ്ഡിതന്‍മാര്‍ക്കെതിരെ കേസെടുക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം യൂത്ത് ഉദുമ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര അഭിപ്രായപെട്ടു. മോദി, യോഗി സര്‍ക്കാറുകളെ നാണിപ്പിക്കുന്ന രീതിയിലാണ് പിണറായി സര്‍ക്കാര്‍ മുസ്ലിം പണ്ഡിതന്‍മാര്‍ക്കെതിരെ മല്‍സരിച്ച് കേസുടുക്കുന്നത്. ഇതിനെതിരെ കേരളത്തിന്റെ മതേതര മനസ്സ് ഒന്നിച്ച് പ്രതിരോധിക്കുമെന്നും അദ്ധേഹം മുന്നറിയിപ്പ് നല്‍കി.

മുസ്ലിം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് വാര്‍ഷിക കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു റഊഫ് ബായിക്കര.
ടി.കെ. ഹസീബ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ആബിദ് മാങ്ങാട് സ്വാഗതം പറഞ്ഞു. മണ്ഡലം ജോയിന്റ് സെക്രട്ടറി ഹാരിസ് അംഗക്കളരി, കെ.എം.എ. റഹ്മാന്‍ കാപ്പില്‍, വി.പി. ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍; കെ.എം.എ. റഹ്മാന്‍ കാപ്പില്‍ (പ്രസിഡന്റ്), കുഞ്ഞഹമ്മദ് പാക്യര, ഹൈദര്‍ കോട്ടിക്കുളം (വൈസ് പ്രസിഡന്റ്), ആബിദ് മാങ്ങാട് ( ജനറല്‍ സെക്രട്ടറി), ഇജാസ് പാക്യര, അര്‍ഷാദ് കോട്ടിക്കുളം (ജോയിന്റ് സെക്രട്ടറി), റംഷീദ് നാലാം വാതുക്കല്‍ (ട്രഷറര്‍).

KCN

more recommended stories