പേപ്പട്ടിയുടെ കടിയേറ്റു: ഉപ്പളയില്‍ ആറ് പേര്‍ക്ക് ഗുരുതര പരുക്ക്

കാസര്‍കോട്: കാസര്‍കോട് ഉപ്പളയില്‍ പേപ്പട്ടിയുടെ കടിയേറ്റ് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന 60 വയസ്സുക്കാരന്‍ ഋഷി, അബ്ദുള്ള, വിദ്യാര്‍ത്ഥികളായ മൂസ അഷറഫ്, അബ്ദുള്‍ റഹ്മാന്‍, ഉപ്പളയിലെ മുഹമ്മദ് റഫീഖ് എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പേപ്പട്ടിയെ പീന്നീട് നാട്ടുക്കാര്‍ തല്ലി കൊന്നു.

KCN

more recommended stories