മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: മീന്‍പിടിക്കുന്നതിനിടെ ബോട്ടില്‍ നിന്ന് തെറിച്ച് കടലില്‍ വീണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അടുക്കത്ത്ബയല്‍ കടപ്പുറത്ത് താമസിക്കുന്ന വടകര സ്വദേശി ശ്രീജിത്തി(42)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ഇന്നലെ രാവിലെ കാസര്‍കോട് അഴിമുഖത്ത് നിന്നും നാല് കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു ശ്രീജിത്ത് ബോട്ടില്‍ നിന്ന് തെറിച്ചു വീണത്. അപകടസ്ഥലത്ത് നിന്ന് അല്‍പം അകലെയാണ് മൃതദേഹം കണ്ടത്.
മൂന്നുപേര്‍ക്കൊപ്പം സിദ്ധിവിനായക ബോട്ടിലാണ് മീന്‍ പിടിക്കാന്‍പോയത്. വലയെറിയുന്നതിനിടെ കടലിലേക്ക് തെറിച്ചുവീഴുകായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന് തീരദേശ പൊലീസും പൊലീസും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തിവരികയായിരുന്നു. ഭാര്യ: കലാവതി.

KCN

more recommended stories