കാസര്‍കോട് മൊഗ്രാല്‍ കൊപ്പളത്ത് ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു

കാസര്‍കോട്: യു.പി സ്വദേശികളായ മുഹമ്മദ് ഹുസൈന്‍, ഇസ്റാഹീല്‍ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഷക്കീല്‍ പാളത്തില്‍ നിന്നും പുറത്തേക്ക് ചാടി അത്ഭുതകരമായി രക്ഷപ്പെട്ടു. കാസര്‍കോട് മൊഗ്രാല്‍ കൊപ്പളത്ത് ഉച്ചയോടെയായിരുന്നു അപകടം.

കോയമ്പത്തൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസാണ് ഇടിച്ചത്. ഉത്തര്‍ പ്രദേശ് മുഹമ്മദ് ഹുസൈന്‍, ഇസ്റാഹീല്‍, എന്നിവര്‍ മൊബൈല്‍ ഇയര്‍ഫോണില്‍ പാട്ടുകേട്ട് റെയില്‍വെ ട്രാക്കിലൂടെ നടന്നു പോവുന്നതിനിടെ ട്രെയിന്‍ വരുന്നത് ശ്രദ്ധിച്ചില്ല. ഇവരുടെ കൂടെ ഉണ്ടായിരുന്ന മുഹമ്മദ് ഷക്കീല്‍ ട്രെയിന്‍ കണ്ട ഉടന്‍ പാളത്തില്‍ നിന്നും ചാടി രക്ഷപ്പെടുകയിരുന്നു.

രണ്ട് മാസം മുന്‍പാണ് ഇരുവരും ടൈല്‍സ് പാകുന്ന ജോലിക്കായി കാസര്‍കോടെത്തിയത്. കുമ്പള പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ പിന്നീട് പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

KCN

more recommended stories