റേഡിയോ ജോക്കിയുടെ കൊലപാതകം: മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: റേഡിയോ ജോക്കിയും യുവഗായകനുമായ മടവൂര്‍ ‘നൊസ്റ്റാള്‍ജിയ’ നാടന്‍പാട്ട് സംഘാംഗം മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷ്‌കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷിന്റെ കൊലപാതകം വിദേശത്ത് നിന്നുള്ള ക്വട്ടേഷനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആലപ്പുഴ സ്വദേശികളായ നാല് പേരെ തിരിച്ചറിഞ്ഞതായും ഇപ്പോള്‍ അറസ്റ്റിലായവര്‍ കൊലയാളികള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പാടാക്കിയവരാണെന്നും പൊലീസ് വ്യക്തമാക്കി.

രാജേഷിന്റെ കൊലപാതകം ഖത്തറിലെ വ്യവസായിയുടെ ക്വട്ടേഷനെടുത്ത ഗുണ്ടാസംഘമാണെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. രാജേഷ് ഖത്തറിലായിരുന്ന സമയത്ത് അടുപ്പമുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടുത്തിടെ വിവാഹമോചിതയായ യുവതിയെ നാട്ടിലെത്തിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. അയല്‍ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് മടവൂര്‍ ജംഗ്ഷനില്‍ സ്വന്തം ഉടമസ്ഥതയിലുള്ള ‘മെട്രാസ് റെക്കാര്‍ഡിംഗ്’ സ്റ്റുഡിയേയില്‍ വച്ചാണ് രാജേഷിനെ വെട്ടിക്കൊന്നത്. ചുവന്ന സ്വിഫ്റ്റ് കാറില്‍ നാലംഗ സംഘമാണ് ക്വട്ടേഷനെത്തിയത്. ഇതില്‍ മുഖംമറച്ച ഒരാള്‍ ഇറങ്ങി വാളുകൊണ്ട് രാജേഷിന്റെ കൈകളിലും കാലുകളിലും തുരുതുരാ വെട്ടുകയായിരുന്നു. കൈപ്പറ്റി അറ്റുപോവുകയും കാല്‍പ്പത്തി വെട്ടേറ്റ് ചിതറിപ്പോവുകയും ചെയ്തു. ഒറ്റ ആയുധം കൊണ്ടാണ് വെട്ടിയത്. രാജേഷിന്റെ സുഹൃത്ത് കുട്ടനെയും ഇയാളാണ് വെട്ടിയത്.

ക്വട്ടേഷന്‍ സംഘമെത്തിയ ചുവന്നകാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. മടവൂരിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി കാമറാ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും സ്വിഫ്റ്റ് കാറിന്റെ വശങ്ങളിലെ ദൃശ്യങ്ങളേ കിട്ടിയുള്ളൂ. കാറിന്റെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രാജേഷ് കലാപരിപാടി അവതരിപ്പിച്ച നാവായിക്കുളം ക്ഷേത്രത്തില്‍ അക്രമിസംഘം എത്താനുള്ള സാദ്ധ്യതയും പൊലീസ് തള്ളുന്നില്ല.

KCN

more recommended stories