കുഞ്ചത്തൂരില്‍ വിവാഹചടങ്ങിനിടെ കൈകുഞ്ഞിന്റെ പാദസരം കവര്‍ന്നു

മഞ്ചേശ്വരം: വിവാഹചടങ്ങിനിടെ കൈകുഞ്ഞിന്റെ പാദസരം കവര്‍ന്നു . മഞ്ചേശ്വരം കുഞ്ചത്തൂരിലെ റഫ ഹാളില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിയുടെ ഒക്കത്തുണ്ടായിരുന്ന പെണ്‍കുഞ്ഞിന്റെ പാദസരമാണ് തിരക്കിനിടയില്‍ മോഷണം പോയത്.
തിരക്കൊഴിഞ്ഞ സമയത്താണ് കുഞ്ഞിന്റെ പാദസരം നഷ്ടമായത് യുവതിയുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളും മറ്റും വിവാഹഹാളില്‍ അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. യുവതി ഇതുസംബന്ധിച്ച് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

KCN

more recommended stories