മാതൃകാ സെന്റ് ഓഫ് പാര്‍ട്ടി ഒരുക്കി എരിയാല്‍ ജമാഅത്ത് സ്‌കൂള്‍

കാസര്‍കോട് : മഷി കുടഞ്ഞും, ചായങ്ങള്‍ പൂശിയും , പോലീസ് സംരക്ഷണത്തിലും സെന്റ് ഓഫ് നടത്തുന്ന ജീര്‍ണതയുടെ ഈ കാലത്ത് , വിദ്യാര്‍ത്ഥികളും, അധ്യാപകരും, മാനേജ്‌മെന്റും ഒരുമിച്ച് സെന്റ് ഓഫ് പാര്‍ട്ടി സംഘടിപ്പിച്ച് എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാതൃകയായി.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രധാനാധ്യാപകന്‍ കെ.ജി. അച്ചുതന്‍, മാനേജര്‍ അസീസ് കടപ്പുറം, മാനേജിംഗ് കമ്മിറ്റി കണ്‍വീനര്‍ ഹനീഫ് ചേരങ്കൈ, കമ്മിറ്റിയംഗങ്ങളായ ഇര്‍ഷാദ് ഇ.എ., ലത്തീഫ് ഇ .എം., അര്‍ഷാദ് ബള്ളിര്‍, ജമാഅത്ത് പ്രസിഡന്റ് സുലൈമാന്‍ ഹാജി, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories