വിവാഹത്തിനു മുന്നോടിയായി വൃദ്ധസദനത്തില്‍ സദ്യയൊരുക്കി യുവാവ് മാതൃക കാട്ടി

കാസര്‍കോട് : വിവാഹത്തിനു മുന്നോടിയായി വൃദ്ധസദനത്തിലും മഹിളാ മന്ദിരത്തിലും സദ്യയൊരുക്കി യുവാവ് മാതൃക കാട്ടി. ചൗക്കി കുന്നില്‍ ദാറുല്‍ ഫലാഹിലെ സാമുഹിക സാംസ്‌കാരിക ജീവനകാരുണ്യ രംഗത്തെ പ്രമുഖനും ജി സി സി കെ എം സി സി ചൗക്കി മേഖലാ കമ്മിറ്റി പ്രസിഡണ്ടുമായ ഹനീഫ് ഒമാന്‍ – സുഹ്റ ദമ്പതികളുടെ മകന്‍ സര്‍ബാസിന്റെ വിവാഹത്തിനു മുന്നോടിയായാണ് സദ്യ ഒരുക്കിയത്.

പടുവടുക്കം ഇബ്രാഹിമിന്റെ മകള്‍ ഫായിമയാണ് വധു. ഹനീഫ് ഒമാന്‍., സത്താര്‍ ചൗക്കി, സര്‍ബാസ്, സഫ്റാസ്, കരീം ചൗക്കി, അസൈനാര്‍ ചൗക്കി, സാബിത്ത്, അഫ്ത്താബ്, സിനാന്‍, മൊയിനു ബുര്‍ഹാന്‍, ഹാഷിഫ് സംബന്ധിച്ചു

KCN

more recommended stories