നെഹ്‌റു കോളേജ് പ്രിന്‍സിപ്പളിനെ അപമാനിച്ച സംഭവം; പി.വി പുഷ്പജ പോലീസില്‍ പരാതി നല്‍കി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പളിനെതിരെ ആദരാഞ്ജലി പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രിന്‍സിപ്പള്‍ പൊലീസില്‍ പരാതി നല്‍കി. ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് പ്രിന്‍സിപ്പള്‍ ഡോ പി.വി പുഷ്പജ പരാതി നല്‍കിയത്. സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികളുടെ പേര് പരാതിയിലുണ്ട്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് അനീഷ്, എസ്.എഫ്.ഐ പ്രവര്‍ത്തകാരായ ശരത് ചന്ദ്രന്‍, എം.പി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. സംഭവത്തില്‍ പങ്കുള്ള മറ്റുള്ളവരെകുറിച്ചും അന്വേഷിക്കണെമന്നും പരാതിയില്‍ പറയുന്നുണ്ട്. കോളേജിനകത്ത് പടക്കം പൊട്ടിച്ചതിനും ആദരാഞ്ജലി പോസ്റ്റര്‍ ഒട്ടിച്ചതിനും തെളിവുണ്ടെന്നും ആവശ്യപ്പെട്ടാല്‍ ഇവ ഹാജരാക്കുമെന്നും പ്രിന്‍സിപ്പള്‍ വ്യക്തമാക്കി.

KCN

more recommended stories