പ്രഥമ എസിസി ആലൂര്‍ പ്രിമിയര്‍ ലീഗ് ലസാസ ഹീറോസ് ചാമ്പ്യന്മാര്‍

കാസര്‍കോട്: ലസാസ പ്രസന്റ് ആലൂര്‍ എസിസി പ്രീമിയര്‍ ലീഗില്‍ സ്വാലിഹ് ആലൂര്‍ നയിച്ച ലസാസ ഹീറോസ് ഏറ്റു സെഡ് സൂപ്പര്‍ കിംഗ്‌സിനെ പരാചയപ്പെടുത്തി പ്രഥമ എപിഎല്‍ കിരീടം ചൂടി. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങ് മുന്‍ ദേശീയ സ്‌കൂള്‍ ക്രിക്കറ്റ് ടീം താരവും മുന്‍സംസ്ഥാന താരവുമായ മുഹമ്മദലി ഫത്താഹ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ടി.എലെത്തിഫ് അദ്ധ്യക്ഷത വഹിച്ചു ക്ലബ്ബ് ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് സ്വാഗതം പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ലസാസ24 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ എറ്റു സെഡിനെ ലസാസ ബൗളര്‍മാര്‍ 17 റണ്‍സില്‍ ചുരുട്ടി കെട്ടുകയായിരുന്നു. ടൂര്‍ണ്ണമെന്റിലെ മികച്ച ബൗളറായും ഫൈനലിലെ മികച്ച താരവുമായി എടി അബുവും മികച്ച ബാറ്റ്‌സ്മാന്‍ ആയി ജമാലുദ്ധിന്‍ ആലൂര്‍, മികച്ച ക്യാപ്റ്റന്‍ ആയി സ്വാലിഹ്, കീപ്പര്‍ ആയി ഇസ്സുദ്ധീന്‍, മികച്ച പരിശീലകന്‍ ആയി കബീര്‍ എ.എം, എ ടി എം, ഖാലിദ് എന്നിവരേയും ടൂര്‍ണ്ണമെന്റിലെ താരമായി ശാക്കിറിനെയും തെരെഞ്ഞെടുത്തു. വിജയികള്‍ക്കുളള ട്രോഫികള്‍ ലസാസ ഗ്രൂപ്പിന് വേണ്ടി ശറഫുദ്ധീന്‍, ഫോറൈന്‍ മുഹമ്മദ് കുഞ്ഞി എന്നിവര്‍ വിതരണം ചെയ്തു

KCN

more recommended stories