അച്ഛനും മകളുമടക്കം മൂന്ന് പേര്‍ ഒഴുക്കില്‍പെട്ടു

കോഴിക്കോട്: മുക്കത്ത് ചെറുവാടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മൂന്ന് പേരെ നാട്ടുകാര്‍ രക്ഷിച്ചു. മുഹമ്മദലി (39), മകള്‍ ഫാത്തിമ (12), മുഹമ്മാദലിയുടെ ഭാര്യാസഹോദരിയുടെ മകള്‍ മുഫീദ (15) എന്നിവരാണ് ഒഴുക്കില്‍പെട്ടത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. മുഹമ്മദാലിയ്‌ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഫാത്തിമയും മുഫീദയയും. കുട്ടികളുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് മൂവരേയും രക്ഷിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടികളുടെ നില ഗുരുതരമാണ്.

KCN

more recommended stories