ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന് തുടക്കമായി

കാസര്‍കോട് ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വ്വീസ് ഓര്‍ഗനൈസേഷന്റെ സംസ്ഥാനസമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാ സമ്മേളനത്തിന് തുടക്കമായി. മുന്‍സിപ്പാല്‍ വനീതാ ഹാളില്‍ നടന്ന വനിതാസമ്മേളനം സംസ്ഥാന സെക്രട്ടറി എം എസ് സുഗൈദ കുമാരി ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിറ്റി പ്രസിഡന്റ് എം വി ഭവാനി അധ്യക്ഷത വഹിച്ചു. കെ എം സരോജിനി, നരേഷ് കുമാര്‍, പി ദിവാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി പ്രീത സ്വാഗതവും രമ കോളിക്കര നന്ദിയും പറഞ്ഞു.

ജില്ലാ സമ്മേളനം നാളെ രാവിലെ 10 മണിക്ക് മുന്‍സിപ്പാല്‍ വനീതാ ഹാളില്‍ (ഇ ജെ ഫ്രാന്‍സിസ് നഗര്‍) മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും

KCN

more recommended stories