പയ്യന്നൂരില്‍ കിണറില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ ആള്‍ ശ്വാസംമുട്ടി മരിച്ചു

പയ്യന്നൂര്‍: കിണറില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ ആള്‍ ശ്വാസം മുട്ടി മരിച്ചു. മണിയറയിലെ കണ്ണട ഭാസ്‌കരനാ (61) ണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. അയല്‍വക്കത്തെ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനായിരുന്നു കിണര്‍ പണിക്കാരന്‍ കൂടിയായ ഭാസ്‌കരന്‍ കിണറ്റിലിറങ്ങിയത്. 50 അടി ആഴമുള്ള കിണറ്റില്‍ 12 അടി വെള്ളം ഉണ്ടായിരുന്നു. പയ്യന്നൂരില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി റെസ്‌ക്യൂ നെറ്റ് എന്ന വല ഉപയോഗിച്ചാണ് കിണറ്റിലിറങ്ങാതെ തന്നെ ഭാസ്‌കരനെയും ആടിനെയും പുറത്തെടുത്തത്. കിണറിനകത്ത് വായുസഞ്ചാരം ഇല്ലാത്തതിനാല്‍ ശ്വാസം മുട്ടിയായിരുന്നു മരണം സംഭവിച്ചത്. ഫയര്‍ഫോഴ്സ് അസി. സ്റ്റേഷന്‍ മാസ്റ്റര്‍ കെ. വി. പ്രഭാകരന്‍, ലീഡിങ്ങ് ഫയര്‍മാന്‍ കെ. വി. സഹദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: എം. ചന്ദ്രിക. മക്കള്‍: സിനോജ് (ഗള്‍ഫ്), സ്മിത.മരുമക്കള്‍: സുധീഷ് (കോത്തായിമുക്ക്), ദില്‍ന (കൊടക്കാട്). സഹോദരങ്ങള്‍: മാധവി, യശോദ, സരസ്വതി, രവീന്ദ്രന്‍, പരേതരായ ജാനു, കരുണാകരന്‍.

KCN

more recommended stories