നെഹ്റു കോളേജ് പ്രിന്‍സിപ്പലിനെ എം.എം.ഹസ്സന്‍ സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ അവഹേളനത്തിന് ഇരയായ പ്രിന്‍സിപ്പല്‍ പി.വി.പുഷ്പജയെ കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ സന്ദര്‍ശിച്ചു. നെഹ്റു കോളേജിലെത്തിയായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.

സി.പി.എമ്മിന്റെ അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെ ഇരയായ പി.വി.പുഷ്പജ നടത്തുന്ന എല്ലാ പോരാട്ടങ്ങള്‍ക്കും പാര്‍ട്ടിയുടെ സഹായം എം.എം.ഹസ്സന്‍ വാഗ്ദാനം ചെയ്തു. അധികാരത്തിന്റെ തണലില്‍ സി.പി.എമ്മും എസ്.എഫ്.ഐയും അക്രമങ്ങള്‍ നടത്തുകയാണ്. സി.പി.എം. പ്രവര്‍ത്തകര്‍ ആളെ കൊല്ലുമ്പോള്‍ എസ്.എഫ്.ഐ ഗുരുക്കന്‍മാര്‍ക്കെതിരേ അതിക്രമങ്ങള്‍ നടത്തുകയാണെന്നും എം.എം.ഹസന്‍ പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നേലും ഒപ്പമുണ്ടായിരുന്നു.

KCN

more recommended stories