തടസ്സങ്ങള്‍ നീങ്ങി; കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി യഥാര്‍ത്ഥ്യമാവുന്നു

കാഞ്ഞങ്ങാട്: പഴയ ജില്ലാ ആശുപത്രി കോമ്പൗണ്ടില്‍ ആരംഭിക്കാനിരിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവര്‍ത്തനത്തിനുണ്ടായ തടസ്സങ്ങള്‍ ഒഴിവാക്കുന്നു. പി.കെ.ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കുമ്പോഴാണ് ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. പിന്നീട് സാങ്കേതികമായ കാരണത്താല്‍ ഇത് നടപ്പിലായില്ല. ഇപ്പോഴത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ കാഞ്ഞങ്ങാട് നഗരസഭ ബസ്സ് സ്റ്റാന്റ് കെട്ടിടത്തില്‍ ഒരുക്കിയ മുലയൂട്ടല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ എത്രയും പെട്ടെന്ന് ഈ ആശുപത്രി യാഥാര്‍ത്ഥ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍, റവന്യൂവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖാന്തിരം നിരന്തരം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ മുഴുവന്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ഏഴ് കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളിലായി കാഞ്ഞങ്ങാട് സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.

സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ പി.ഡബ്ല്യുഡി കെട്ടിടവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.പിയ. ശ്രീജിത്ത്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അനില്‍കുമാര്‍ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ സബീന എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ നിലവില്‍ ആശുപത്രി കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന ട്രാന്‍സ്ഫോര്‍മര്‍ ഉചിതമായ സ്ഥലം കണ്ടെത്തി മാറ്റാനും പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാനും തീരുമാനമായി. ഈ തടസ്സം നീങ്ങി കിട്ടുന്നതോടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാവുകയാണ്.

KCN

more recommended stories