നിയന്ത്രണം വിട്ട് ലോറി റോഡിനു കുറുകെ മറിഞ്ഞു; കാറിലിടിച്ച് കുട്ടിക്ക് പരിക്ക്

കുമ്പള: പച്ചക്കറികളുമായി കാസര്‍കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കണ്ടൈനര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിനിടയില്‍ അതുവഴിയെത്തിയ ഇന്നോവ കാറിന്റെ പിന്‍ഭാഗത്തിടിച്ച് യാത്രക്കാരനായ കുട്ടിക്കു പരിക്കേറ്റു. ഇന്നു രാവിലെ എട്ടുമണിയോടെ കുമ്പള, മാവിനക്കട്ട ദേശീയ പാതയിലാണ് അപകടം.
ചെമ്മനാട് സ്വദേശിയും മംഗ്ളൂരുവില്‍ താമസക്കാരനുമായ നിസാബിന്റെ മകന്‍ മുഹമ്മദ് നിസാബി(12)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ചെമ്മനാട്ട് വന്നശേഷം ഇന്നു രാവിലെ മംഗ്ളൂരുവിലേയ്ക്കു തിരികെ പോവുകയായിരുന്നു നിസാബും കുടുംബവും.

KCN

more recommended stories