വരാപ്പുഴ കസ്റ്റഡി മരണം: മൂന്നു പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍

കൊച്ചി: വരാപ്പുഴയില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മൂന്നു പൊലീസുക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.. കളമശേരി എ.ആര്‍. ക്യാമ്പിലെ ഉദ്യോഗസ്ഥരായ ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ഇവരായിരുന്നു. ശ്രീജിത്ത് തന്റെ അച്ഛനെ മര്‍ദ്ദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ലെന്ന് വാസുദേവന്റെ മകന്‍ വിനീഷ് മൊഴി നല്‍കിയിരുന്നു. .ശ്രീജിത്തിന്റെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വീടാക്രമണത്തെത്തുടര്‍ന്നു വാസുദേവന്‍ എന്നയാള്‍ ജീവനൊടുക്കിയ സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്രീജിത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ചെറുകുടല്‍ പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായതാണു മരണ കാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ശ്രീജിത്തിനെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്നു ശ്രീജിത്തിന്റെ അമ്മ ആരോപിക്കുന്നു

അതേസമയം ശ്രീജിത്തിന്റെ മൃതദേഹവുമായി ബിജെപി നടത്തിയ ദേശീയപാത ഉപരോധം അവസാനിച്ചു. കുറ്റവാളികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം, കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, ഒരംഗത്തിനു ജോലി നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബിജെപിയുടെ ഉപരോധം.

KCN

more recommended stories